Thursday, April 23, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeയുകെയിൽ വളർത്തുനായയുടെ ആക്രമണത്തിൽ 19-കാരിക്ക് ദാരുണാന്ത്യം

യുകെയിൽ വളർത്തുനായയുടെ ആക്രമണത്തിൽ 19-കാരിക്ക് ദാരുണാന്ത്യം

എസെക്സ്: യുകെയിലെ എസെക്സിലുള്ള ലീഡൻ റോഡിംഗിൽ വളർത്തുനായയുടെ ആക്രമണത്തിൽ 19-കാരിക്ക് ദാരുണാന്ത്യം. ജാമി ലീ ബിസ്കോ എന്ന പെൺകുട്ടിയാണ് മരിച്ചത്. ഏപ്രിൽ 10-ന് വൈകിട്ടാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പെൺകുട്ടിയെ കഴുത്തിന് മാരകമായി പരിക്കേറ്റ നിലയിൽ പിതാവ് ജാക്ക് ബിസ്കോ കണ്ടെത്തിയത്. ഉടനെ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ലർച്ചർ ക്രോസ് ഇനത്തിൽപ്പെട്ട നായയെയാണ് പെൺകുട്ടിയുടെ വീട്ടിൽ വളർത്തിയിരുന്നത്. സംഭവത്തിൽ വീട്ടിൽനിന്ന് ഒരു പെൺ ലർച്ചർ ക്രോസ് നായയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

നായയെ ഉടൻ തന്നെ കൊല്ലണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായി പിതാവ് ജാക്ക് മാധ്യമങ്ങളോട് പറഞ്ഞു. ആ നായ ജീവിക്കാൻ അർഹതയുള്ളതല്ല, അവളെ ഇനിയൊരിക്കലും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല” ജാക്ക് പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments