Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബായ് ഇന്റർനാഷനൽ പാരഷൂട്ട് ചാംപ്യൻഷിപ് നവംബർ 28 മുതൽ

ദുബായ് ഇന്റർനാഷനൽ പാരഷൂട്ട് ചാംപ്യൻഷിപ് നവംബർ 28 മുതൽ

ദുബായ് : എട്ടാമത് ദുബായ് ഇന്റർനാഷനൽ പാരഷൂട്ട് ചാംപ്യൻഷിപ് (ഡിഐപിസി) ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുമെന്ന് എമിറേറ്റ്സ് എയ്‌റോസ്‌പോർട്ട് ഫെഡറേഷൻ (ഇഎഎഫ്) അറിയിച്ചു. 

നവംബർ 28 മുതൽ ഡിസംബർ 5 വരെ സ്‌കൈഡൈവ് ദുബായിലാണ് പരിപാടി. കായികരംഗത്തെ മികവ് ഉയർത്തിക്കാട്ടുന്ന ഒട്ടേറെ പരിപാടികൾ അരങ്ങേറും. ലോകത്തെങ്ങുനിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന പരിപാടി ദുബായ് സ്കൈലൈനിന്റെ അതിശയകരമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതായി ഇഎഎഫ് പ്രസിഡന്റ് നാസർ അൽ നെയാദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments